പുതുതായി അധികാരത്തിലെത്തിയ യുഡിഎഫ് സർക്കാർ, എൽഡിഎഫിന്റെ സിൽവർ ലൈൻ പദ്ധതിക്ക് പകരം പുതിയ അതിവേഗ റെയിൽ പാത നടപ്പാക്കാൻ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി വി.ഡി. സതീശൻ, മെട്രോമാൻ ഇ. ശ്രീധരനുമായി ഇന്ന് വൈകിട്ട് കൂടിക്കാഴ്ച നടത്തി ബദൽ പാതയെക്കുറിച്ച് ചർച്ച ചെയ്യും.
തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ഈ യോഗത്തിൽ, നേരത്തെ ഇ. ശ്രീധരൻ മുന്നോട്ടുവച്ച ബദൽ പാതയാണ് ചർച്ചയാകുക. കേരളത്തിന്റെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെയുള്ള അതിവേഗ റെയിൽ പാതയാണ് ലക്ഷ്യമിടുന്നത്. പത്ത് വർഷം അധികാരത്തിലിരുന്ന എൽഡിഎഫ് സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതിക്ക് പകരമായാണ് പുതിയ പദ്ധതി.