Thanks for watching! Content unlocked for this session.

അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി മന്ത്രി ടി സിദ്ധീഖ്; വാഹനം നിർത്തി ഇറങ്ങിചെന്ന് മന്ത്രി

റോഡപകടത്തിൽപ്പെട്ട് പരിക്കേറ്റ യുവാവിന് സഹായവുമായി മന്ത്രി ടി സിദ്ധീഖ്. യാത്രയ്ക്കിടയിൽ ബൈക്ക് അപകടത്തിൽപ്പെട്ട് റോഡരികിൽ പരിക്കേറ്റിരിക്കുകയായിരുന്ന യുവാവിനെ കണ്ട മന്ത്രി തന്റെ വാഹനം നിർത്തിക്കാൻ ആവശ്യപ്പെടുകയും, നേരിട്ടിറങ്ങി ചെന്ന് ആവശ്യമായ സഹായങ്ങൾ നൽകുകയുമായിരുന്നു.

റോഡിലേക്ക് ഇറങ്ങിച്ചെന്ന മന്ത്രി പരിക്കേറ്റ യുവാവിനെ പിടിച്ച് എഴുന്നേൽപ്പിക്കുകയും കുടിവെള്ളം നൽകുകയും ചെയ്തു. തുടർന്ന് മറ്റൊരു വാഹനത്തിൽ ഇവരെ ആശുപത്രിയിലേക്ക് അയക്കാനും മന്ത്രി മുൻകൈ എടുത്തു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യു.ഡി.എഫ് സർക്കാർ മന്ത്രിമാരുടെ സുരക്ഷാ അകമ്പടി വാഹനങ്ങൾ വെട്ടിക്കുറച്ച പശ്ചാത്തലത്തിലാണ് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത ഇത്തരം മാതൃകാപരമായ ഇടപെടൽ ഉണ്ടായത്. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.