Thanks for watching! Content unlocked for this session.

തിരുവനന്തപുരത്ത് 10 കിലോ കഞ്ചാവുമായി പത്താം ക്ലാസുകാരനും സുഹൃത്തും പിടിയിൽ

തിരുവനന്തപുരത്ത് പത്ത് കിലോ കഞ്ചാവുമായി പത്താം ക്ലാസ് വിദ്യാർത്ഥിയും സുഹൃത്തും പോലീസ് പിടിയിലായി. സിറ്റി ഡാൻസാഫ് ടീമും ഫോർട്ട് പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ബാലരാമപുരം സ്വദേശികളായ ഇവർ പിടിയിലായത്. പിടിയിലായവരിൽ ഒരാൾ ബാലരാമപുരം സ്വദേശിയായ മുഹമ്മദ് അസറുദ്ദീനാണ്.

വിദ്യാർത്ഥികൾക്കിടയിലെ ലഹരി മാഫിയയുടെ വേരറുക്കാൻ ആഭ്യന്തര വകുപ്പ് ആരംഭിച്ച ‘ഓപ്പറേഷൻ തുഫാൻ’ പദ്ധതിയുടെ ഭാഗമായി സ്കൂൾ പരിസരങ്ങളിൽ പോലീസ്, എക്സൈസ്, സ്കൂൾ അധികൃതർ എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. സ്കൂളുകൾ തുറന്നതിന് പിന്നാലെ വ്യാപകമായ പരിശോധനകളാണ് ജില്ലയിൽ നടന്നു വരുന്നത്.

പിടിച്ചെടുത്ത കഞ്ചാവിന്റെ ഉറവിടം കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത പത്താം ക്ലാസുകാരനെ ലഹരി സംഘം കാരിയറായി ഉപയോഗിച്ചതാണോ അതോ ഭീഷണിപ്പെടുത്തി ഇതിലേക്ക് വലിച്ചിഴച്ചതാണോ എന്ന കാര്യത്തിൽ വിശദമായ പരിശോധന നടക്കുകയാണ്. പ്രായപൂർത്തിയാകാത്ത കുട്ടിയായതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പോലീസ് തയ്യാറായിട്ടില്ല.