Thanks for watching! Content unlocked for this session.

വാസ്തു ദോഷം: കുടുംബത്തിൽ കണ്ണീരും ദാരിദ്ര്യവും വരുത്തുന്ന ഈ ചെടികൾ വീട്ടുമുറ്റത്തുണ്ടോ?

വീട്ടുപരിസരങ്ങളിൽ ചില പ്രത്യേക ചെടികളും മരങ്ങളും വളർത്തുന്നത് കുടുംബത്തിൽ വലിയ വാസ്തുദോഷങ്ങൾക്കും സാമ്പത്തിക തകർച്ചയ്ക്കും കാരണമാകുമെന്ന് ജ്യോതിഷവും വാസ്തുശാസ്ത്രവും വ്യക്തമാക്കുന്നു. ഇത്തരം ചെടികൾ വീട്ടുമുറ്റത്തോ പരിസരത്തോ വളർത്തുന്നത് ആ വീട്ടിലെ സ്ത്രീകൾക്ക് വിട്ടുമാറാത്ത ദുഃഖവും കണ്ണീരും സമ്മാനിക്കുമെന്നും, എത്ര വലിയ കോടീശ്വരനായാലും മനസമാധാനം ഇല്ലാതാക്കുമെന്നും ഈ രംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

വാസ്തുപ്രകാരം വീടിന്റെ വടക്കുഭാഗത്ത് പാവയ്ക്ക (കൈപ്പക്ക), കാഞ്ഞരം തുടങ്ങിയ കൈപ്പുള്ള ഫലങ്ങൾ തരുന്ന ചെടികൾ ഒരിക്കലും വളർത്തരുത്; ഇവിടെ മധുരമുള്ള ഫലങ്ങൾ നൽകുന്നവ മാത്രമേ നടാവൂ. ഐശ്വര്യത്തിന്റെ ഭാഗമായ ശംഖുപുഷ്പം അലക്കുകല്ലിനോട് ചേർന്നോ ബാത്റൂമിനടുത്തോ വളർത്തുന്നത് മൂദേവി വാസത്തിന് കാരണമാകും. കൂടാതെ, വീടിന്റെ വടക്കുകിഴക്കേ മൂലയായ ഈശാനകോണിൽ കള്ളിമുള്ള് പോലുള്ള മുള്ളുള്ള ചെടികളോ മണിപ്ലാന്റോ വളർത്തുന്നത് വലിയ ദോഷം ചെയ്യും. മണിപ്ലാന്റ് എപ്പോഴും തെക്കുകിഴക്കേ മൂലയിലോ പടിഞ്ഞാറോ വടക്ക് മധ്യത്തിലോ ആണ് വളർത്തേണ്ടത്.

തുളസി, മഞ്ഞൾ, മന്ദാരം എന്നീ പുണ്യചെടികൾ അസുരദിക്കായ കന്നിമൂലയിൽ (തെക്കുപടിഞ്ഞാറ്) നട്ടാൽ കുടുംബം ക്ഷയിച്ചുപോകുമെന്നാണ് ശാസ്ത്രം. കിണറിനരികിൽ മുരിങ്ങയും കറിവേപ്പും വളർത്തുന്നത് സ്ത്രീകൾക്ക് വിട്ടുമാറാത്ത രോഗങ്ങൾക്കും മാനസിക വിഷമങ്ങൾക്കും കാരണമാകും. കടബാധ്യത വരുത്തിവയ്ക്കുന്ന മുസാന്ത, നാരകം എന്നിവയും, വളർച്ചയെ മുരടിപ്പിക്കുന്ന ബോൺസായി ചെടികളും വീടിനുള്ളിലോ മുറ്റത്തോ വളർത്തരുത്. പ്രകൃതിദത്തമായി മുളച്ചുവരുന്ന ഇത്തി, പന, ആൽ എന്നിവയും വീടിന്റെ മതിൽകെട്ടിനുള്ളിൽ വളരാൻ അനുവദിക്കാതെ എത്രയും വേഗം പിഴുതുമാറ്റേണ്ടതുണ്ടെന്ന് വാസ്തുശാസ്ത്രം നിർദ്ദേശിക്കുന്നു.