Thanks for watching! Content unlocked for this session.

ഇതാണ് ആ വൈറൽ ചേട്ടനും അനിയനും - ടയറുകൾക്കിടയിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെ രക്ഷിച്ച യുവാവ്

തന്റെ കയ്യിലിരിക്കുന്ന രണ്ടു വയസ്സുകാരനായ അനുജനെ ചേർത്തുപിടിച്ചുകൊണ്ടുള്ള ഫോട്ടോക്കൊപ്പമാണ് യുവാവ് തന്റെ ജീവിതകഥ പങ്കുവെച്ചത്. രക്തബന്ധത്തിനും അപ്പുറം ഹൃദയം കൊണ്ട് നെയ്തെടുത്ത ഒരു സ്നേഹബന്ധത്തിന്റെ കഥയാണിത്. ദിവസങ്ങൾക്കുള്ളിൽ തന്നെ മില്യൻ കണക്കിന് ആളുകളിലേക്ക് ഈ സംഭവം എത്തി.

യുവാവ് പങ്കുവെച്ച കുറിപ്പ് ഇങ്ങനെ: എനിക്കന്ന് 19 വയസ്സ് മാത്രമായിരുന്നു. കൂട്ടുകാരോടൊപ്പം അടിച്ചുപൊളിച്ചു നടന്നിരുന്ന ഒരു സാധാരണ കൗമാരകാലം. ഒരു ദിവസം വൈകുന്നേരം നടക്കാനായി ഇറങ്ങിയപ്പോൾ വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട ഒരു പഴയ ട്രക്കിന്റെ ടയറുകൾക്കിടയിൽ നിന്ന് ചെറിയൊരു അനക്കം ശ്രദ്ധയിൽ പെട്ടു. ആരെങ്കിലും ചപ്പുചവറുകൾ കവറിലാക്കി കൊണ്ടിട്ടതാകുമെന്ന് കരുതി. പക്ഷേ ആ കവർ വീണ്ടും ഇളകുന്നത് കണ്ട് തുറന്നു നോക്കിയപ്പോൾ അതിനുള്ളിൽ വായുവിനായി കേണുകൊണ്ട് മരണം മുന്നിൽ കണ്ട് പിടയുന്ന ഒരു പിഞ്ചു കുഞ്ഞ്. ആ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് അടുത്തുള്ള ആശുപത്രിയിലേക്ക് ഓടി. ആശുപത്രിയിൽ എത്തി ഡോക്ടർമാർക്ക് കൈമാറാൻ ശ്രമിക്കുമ്പോൾ ആ കുഞ്ഞു കൈകൾ എന്റെ വിരലിൽ മുറുകെ പിടിച്ചു. ആ പിടുത്തം എന്റെ ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് പടർന്നു.

മാസം തികയാതെ പ്രസവിച്ച കുഞ്ഞായതിനാൽ അതിജീവന സാധ്യത വളരെ കുറവാണെന്ന് ഡോക്ടർമാർ പറഞ്ഞു. ചുറ്റുമുള്ളവർ ആശ്വസിപ്പിച്ചെങ്കിലും എനിക്ക് അവിടെ നിന്നും പോകാൻ തോന്നിയില്ല. ഒടുവിൽ പ്രാർത്ഥനകൾ ഫലം കണ്ടു. അവൻ മരണത്തെ തോൽപ്പിച്ച് ആരോഗ്യവാനായി തിരികെ വന്നു. കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുപോകുമെന്ന് പറഞ്ഞപ്പോൾ കേട്ടവരെല്ലാം പരിഹസിച്ചു. പക്ഷേ ഒരു ജീവൻ സംരക്ഷിക്കാൻ വേണ്ടത് പണമോ പ്രായമോ അല്ല, അതിനുള്ള മനസ്സും സ്നേഹവുമാണെന്ന് ഞാൻ ഉറച്ചു വിശ്വസിച്ചു.

വീട്ടിലെത്തിച്ചപ്പോൾ ആദ്യം അമ്മയ്ക്കും ഭയമായിരുന്നു. സാമ്പത്തികമായി കഴിയില്ലെന്ന് പറഞ്ഞു. ഒടുവിൽ അമ്മയുടെ കാല് പിടിച്ച് കരഞ്ഞപ്പോൾ ആ അമ്മ മനസ്സു മലിഞ്ഞു. ഞങ്ങൾ അവനെ ആരവ എന്ന് പേരിട്ടു. ജൂൺ 14 ന് ആയിരുന്നു അവനെ ലഭിച്ചത്, അതുകൊണ്ട് ആ ദിവസം അവന്റെ ജന്മദിനമായി ആഘോഷിക്കുന്നു. ഇന്ന് അവൻ മൂന്നാമത്തെ വയസ്സിലേക്ക് അടുക്കുകയാണ്. അന്ന് ജീവൻ നിലനിൽക്കില്ല എന്ന് ഡോക്ടർമാർ പറഞ്ഞ അവൻ ഇന്ന് വീട് മുഴുവൻ ഓടിക്കളിക്കുന്നു.

ഈ പോസ്റ്റിന് താഴെ നിരവധി പേരാണ് അഭിനന്ദനങ്ങളുമായി എത്തുന്നത്. എങ്കിലും നിയമവശങ്ങളെ കുറിച്ച് പലരും ആശങ്ക പ്രകടിപ്പിക്കുന്നു. കുഞ്ഞിനെ നിയമപരമായി ദത്തെടുക്കാൻ നടപടികൾ സ്വീകരിക്കണമെന്നും അല്ലെങ്കിൽ ചൈൽഡ് വെൽഫെയർ അതോറിറ്റിയുടെ ഇടപെടൽ മൂലം അവരെ വേർപിരിക്കാൻ സാധ്യതയുണ്ടെന്നും പലരും ഓർമ്മിപ്പിക്കുന്നു.