Thanks for watching! Content unlocked for this session.

91 കോടിയുടെ ഫ്ലാറ്റ് പണിതത് സിമെന്റില്ലാതെ, ഉറങ്ങിയാൽ മരണം ഉറപ്പ്!

തിരുവനന്തപുരം വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾക്കായി 91 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ഫ്ലാറ്റുകൾ നാലു വർഷം കൊണ്ട് തകർന്നു തുടങ്ങി. രാജീവ് ആവാസ് യോജന പദ്ധതിയിൽ 2018ലാണ് ഈ ഫ്ലാറ്റുകൾ പൂർത്തിയാക്കി കൈമാറിയത്. എന്നാൽ കെട്ടിടത്തിന്റെ നിർമ്മാണത്തിൽ സിമന്റിന്റെ അംശം തന്നെ ഇല്ലെന്നാണ് താമസക്കാർ പറയുന്നത്.

300 ലധികം കുടുംബങ്ങളാണ് ഇവിടെ മരണഭീതിയിൽ കഴിയുന്നത്. കോൺക്രീറ്റ് പാളികൾ ഇടിഞ്ഞുവീണ് ഒരു സ്ത്രീക്ക് തലയ്ക്ക് പരിക്കേൽക്കുകയും സ്റ്റിച്ച് ഇടുകയും ചെയ്തു. കമ്പികൾ തുരുമ്പെടുത്ത് പുറത്ത് കാണാവുന്ന അവസ്ഥയിലാണ്. കുട്ടികൾ കളിക്കുന്ന സ്ഥലത്ത് പോലും കോൺക്രീറ്റ് കഷ്ണങ്ങൾ വീഴുന്നുണ്ട്.

മഴക്കാലത്ത് വെള്ളം ചോർന്ന് കിടന്നുറങ്ങാൻ പോലും പറ്റാത്ത അവസ്ഥയിലാണ് താമസക്കാർ. പരാതികൾ നൽകിയിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് ഇവരുടെ ആക്ഷേപം. നഗരസഭാ മേയർ രണ്ടാം തവണയും സ്ഥലം സന്ദർശിച്ച് പരിഹാരം വാഗ്ദാനം ചെയ്തിട്ടുണ്ട്.